Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Texas Senate

America

ടെ​ക്സ​സ് സെ​ന​റ്റ് പ്രൈ​മ​റി തെര​ഞ്ഞെ​ടു​പ്പ്: ഏ​ർ​ലി വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു

ഓ​സ്റ്റി​ൻ :ടെ​ക്സ​സ് പ്രൈ​മ​റി ​തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് (Early Voting) ചൊ​വ്വാ​ഴ്ച ആ​രം​ഭി​ച്ചു. മാ​ർ​ച്ച് മൂന്നിനാ​ണ് ഔ​ദ്യോ​ഗി​ക തെര​ഞ്ഞെ​ടു​പ്പ് ദി​വ​സം. ഒ​രു സ്ഥാ​നാ​ർ​ഥിക്കും 50 ശതമാനത്തില​ധി​കം വോ​ട്ട് ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ മേ​യ് 26ന് ​ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് (Runoff) ന​ട​ക്കും.

നി​ല​വി​ലെ സെ​ന​റ്റ​ർ ജോ​ൺ കോ​ണി​ൻ, അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ​ൻ പാ​ക്സ്റ്റ​ൺ, കോ​ൺ​ഗ്ര​സ് അം​ഗം വെ​സ്ലി ഹ​ണ്ട് എ​ന്നി​വ​ർ ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. നി​ല​വി​ൽ 31.9 ശതമാനം പി​ന്തു​ണ​യു​മാ​യി പാ​ക്സ്റ്റ​ൺ ആ​ണ് മു​ന്നി​ൽ. കോ​ണി​ൻ (27.7%), ഹ​ണ്ട് (19.3%) എ​ന്നി​വ​ർ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. മൂ​ന്ന് സ്ഥാ​നാ​ർ​ഥിക​ളെ​യും ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നും എ​ന്നാ​ൽ ആ​രെ​യും നി​ല​വി​ൽ പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ട്രം​പ് അ​റി​യി​ച്ചു.

കോ​ൺ​ഗ്ര​സ് അം​ഗം ജാ​സ്മി​ൻ ക്രോ​ക്ക​റ്റും സ്റ്റേ​റ്റ് പ്ര​തി​നി​ധി ജെ​യിം​സ് ത​ല​രി​ക്കോ​യും ത​മ്മി​ലാ​ണ് മ​ത്സ​രം. ക്രോ​ക്ക​റ്റ് (42.5%), ത​ല​രി​ക്കോ (37.3%) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ സ​ർ​വേ ഫ​ല​ങ്ങ​ൾ.

ഹാ​ർ​ട്ട് റി​സ​ർ​ച്ച് അ​സോ​സി​യേ​റ്റ്സി​ന്‍റെ സ​ർ​വേ പ്ര​കാ​രം, ജാ​സ്മി​ൻ ക്രോ​ക്ക​റ്റ് (49%) കെ​ൻ പാ​ക്സ്റ്റ​ണേ​ക്കാ​ൾ (45%) മു​ന്നി​ലാ​ണ്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ടെ​ക്സ​സി​ൽ ഒ​രു സം​സ്ഥാ​ന​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ വി​ജ​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ഇ​ത്ത​വ​ണ വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ർ.

Latest News

Up